ഡല്‍ഹിയില്‍ ​അന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​ക്കു​ന്ന വ​യ​ലി​ലെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ത്തി​ക്കു​ന്ന​തു ത​ട​യു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പ് പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ഏ​കാം​ഗ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു​കൊ​ണ്ട് നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു.

ഡ​ല്‍​ഹി ഉ​ള്‍​പ്പെ​ടു​ന്ന രാ​ജ്യ​ത​ല​സ്ഥാ​ന മേ​ഖ​ല​യി​ല്‍ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കു​ന്ന​ത് പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​യ​ലു​ക​ളി​ല്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ത്തി​ക്കു​ന്ന​തി നാലാണെ​ന്നും അവയ്‌ക്കെതിരെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക​ര​ണം അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളുടെ ഏ​കോ​പ​ന​ത്തി​നു​മാ​യി സു​പ്രീം കോ​ട​തി​യി​ലെ മു​ന്‍ ജ​ഡ്ജി ജ​സ്റ്റീ​സ് മ​ദ​ന്‍ ബി.​ലോ​കു​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മീ​ഷ​നെ കോ​ട​തി നി​യോ​ഗി​ച്ചി​രു​ന്നു.