പാ​ല​ക്കാ​ട്: വാ​ള​യാ​റി​ല്‍ മ​ദ്യ​ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ചെ​ല്ല​ങ്കാ​വ് കോ​ള​നി നി​വാ​സി​യാ​യ അ​രു​ണ്‍ ആ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച അ​യ്യ​പ്പ​ന്‍റെ മ​ക​നാ​ണ് അ​രു​ണ്‍.

നേ​ര​ത്തെ ചെ​ല്ലാ​ന്‍​കാ​വ് സ്വ​ദേ​ശി മൂ​ര്‍​ത്തി, വാ​ള​യാ​ര്‍ പ​യ​റ്റു​കാ​ട് കോ​ള​നി​യി​ലെ രാ​മ​ന്‍ (65), അ​യ്യ​പ്പ​ന്‍ (63), ശി​വ​ന്‍ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​ല്‍ രാ​മ​ന്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കും അ​യ്യ​പ്പ​ന്‍ വൈ​കു​ന്നേ​ര​വും ശി​വ​ന്‍ ഇ​ന്നു രാ​വി​ലെ​യു​മാ​ണ് മ​രി​ച്ച​ത്.

മൂ​ന്നു​പേ​രും മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് വ്യാ​ജ​മ​ദ്യ​മാ​ണോ എ​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് സം​ശ​യ​മു​ണ്ടാ​യ​ത്. ഇ​വ​ര്‍ ഞാ​യ​റാ​ഴ്ച സം​ഘം ചേ​ര്‍​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു. വീ​ര്യം കൂ​ട്ടാ​നാ​യി ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള വ്യാ​ജ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.