ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നു.4,37,61,932 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. പല രാജ്യങ്ങളിലും രണ്ടാംഘട്ട രോഗവ്യാപനം രൂക്ഷമാവുകയാണ്. 11,64,185 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. 3,21,56,217 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ 89 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,31,026 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 58 ലക്ഷം പിന്നിട്ടു.രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്.രാജ്യത്ത് ഇതുവരെ 54 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,57,451 പേര്‍ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 48 ലക്ഷമായി ഉയര്‍ന്നു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തോടടുക്കുകയാണ്. മരണം 1.19 ലക്ഷം കടന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 90 ശതമാനം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എഴുപത് ലക്ഷത്തിലധികം പേര്‍ സുഖംപ്രാപിച്ചു.