ന്യൂയോര്‍ക്ക്: കലിഫോര്‍ണിയയിലെ റസ്റ്റോറന്റില്‍ താനും കുടുംബവും വംശീയാധിക്ഷേപത്തിനു ഇരയായതായി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്മാന് കുമാരമംഗലം ബിര്‍ളയുടെ മകള്‍ അനന്യ ബിര്‍ള. തന്നെയും കുടുംബത്തെയും അമേരിക്കയിലെ റസ്റ്റോറന്റ് വംശീയമായി അധിക്ഷേപിച്ചെന്ന് അനന്യ ബിര്‍ള ആരോപിച്ചു.
ഇറ്റാലിയന്‍- അമേരിക്കന്‍ റസ്റ്റോറന്റായ സ്കോപ റസ്റ്റോറന്റില്‍ മൂന്നു മണിക്കൂറോളം ഭക്ഷണത്തിനായി കാത്തിരിക്കേണ്ടി വന്നുവെന്നും റസ്റ്റോറന്റിലെ പരിചാരകന് ജോഷ്വ സില്‍വര്‍മാന്‍ തന്റെ അമ്മ നീരജ ബിര്ളയോടു മോശമായി പെരുമാറിയെന്നും വംശീയാധിക്ഷേപം നടത്തിയെന്നും അനന്യ ബിര്‍ള ആരോപിക്കുന്നു. നീരജ ബിര്‍ളയും റസ്റ്റോറന്റിലെ മോശം അനുഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തു. ഷെഫായ അന്‍േറാണിയ ലൊഫാസോയുടെ ഉടമസ്ഥതയിലുള്ളതാണ് കലിഫോര്‍ണിയയിലെ സ്കോപ ഇറ്റാലിയന്‍ റൂട്ട്സ് റസ്റ്റോറന്റ്.