ല​ണ്ട​ന്‍: ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി വി​ക​സി​പ്പി​ച്ച കോ​വി​ഡ് വി​ത​ര​ണ​ത്തിന് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തിന് ത​യാ​ര്‍. വാ​ക്സി​ന്‍ ന​വം​ബ​ര്‍ ആ​ദ്യം ല​ഭ്യ​മാ​കു​മെ​ന്ന് ല​ണ്ട​നി​ലെ ഒ​രു മു​ന്‍​നി​ര ആ​ശു​പ​ത്രി​യെ ഉ​ദ്ധ​രി​ച്ച്‌ സ​ണ്‍ പ​ത്രം റി​പ്പോ​ര്‍​ട്ട് ചെയ്തു .

വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച്‌ ത​യാ​റാ​ണെ​ന്നും ന​വം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തി​ല്‍ വാ​ക്സി​ന്‍ ന​ല്‍​കാ​നു​ള്ള ത​യാ​റാ​ടെു​പ്പ് ന​ട​ത്താ​ന്‍ ആ​ശു​പ​ത്രി​ക്കു നി​ര്‍​ദേ​ശം കി​ട്ടി​യെ​ന്നു റിപ്പോര്‍ട്ടില്‍ പ​റ​യു​ന്നു. കോ​വി​ഡ് കൂ​ടു​ത​ല്‍ മാ​ര​ക​മാ​കു​ന്ന പ്രാ​യ​മേ​റി​യ​വ​രി​ല്‍ ആ​ന്‍റി​ബോ​ഡി ഉ​ല്‍​പ​ദ​നം ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ ഉ​ത​കു​ന്ന​താ​ണ് ഓ​ക്സ്ഫ​ര്‍​ഡി​ന്‍റെ വാ​ക്സി​ന്‍ എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് . സ്വീ​ഡി​ഷ് ബ്രി​ട്ടീ​ഷ് മ​രു​ന്നു ക​മ്ബ​നി​യാ​യ ആ​സ്ട്ര​സെ​ന​ക എ​ന്ന കമ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഓ​ക്സ്ഫ​ഡി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചിരിക്കുന്നത് .

വാ​ക്സി​ന്‍റെ ര​ണ്ടും മൂ​ന്നും പരീക്ഷണം ന​ട​ക്കു​ന്ന​ത് യു​കെ​യി​ലാ​ണ്. മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ന​ട​ക്കും . ഇ​ന്ത്യ​യി​ല്‍ ഓ​ഗ​സ്റ്റി​ല്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കും. ആ​സ്ട്ര​സെ​ന​ക​യു​മാ​യി ഇ​ന്ത്യ​യി​ല്‍ സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​ണ് സ​ഹ​ക​രി​ക്കു​ന്ന​ത്.