തിരുവനന്തപുരം; കൊറോണ വൈറസ് പോസിറ്റീവായി മരിച്ചവരുടെ മുഖം കാണാന്‍ അടുത്ത ബന്ധുക്കളെ ഇനി അനുവദിക്കുന്നതാണ്. മത സംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ചാണു സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിരിക്കുന്നത്. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശിച്ചിരിക്കുകയാണ്.
അടുത്തുനിന്നു കാണാന്‍ അനുവദിക്കില്ല. മൃതദേഹം തൊടാനോ കുളിപ്പിക്കാനോ ചുംബിക്കാനോ പാടില്ല. മതഗ്രന്ഥ വായന, മന്ത്രോച്ചാരണം തുടങ്ങിയ ചടങ്ങുകള്‍ നിശ്ചിത അകലം പാലിച്ച്, ശരീരത്തില്‍ സ്പര്ശിക്കാതെയാകാം. 60 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സില്‍ താഴെയുള്ളവര്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കു മൃതദേഹവുമായി നേരിട്ട് സമ്ബര്ക്കമുണ്ടാകരുത്.
മൃതദേഹം കാണാനോ സംസ്കാരം നടത്താനോ കൂട്ടം കൂടരുത്. സംസ്കാര സ്ഥലത്തു വളരെ കുറച്ചു പേര് മാത്രമേ പാടുള്ളു. ആഴത്തില്‍ കുഴിയെടുത്തു സംസ്കരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കും. സംസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.
കൊറോണ വൈറസ് ബാധിതര്‍ മരിച്ചാല്‍ ആശുപത്രി ജീവനക്കാര്‍ മൃതദേഹം മൂന്നു പാളികളിലായി പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്തു സൂക്ഷിക്കണം. മൃതദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍ പിപിഇ കിറ്റ് ധരിക്കണം. മൃതദേഹം കൊണ്ടുപോകുന്ന വാഹനം സംസ്കാരം കഴിഞ്ഞ് അണുവിമുക്തമാക്കണം.