സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് എംഎല്‍എയുമായി അടുത്ത ബന്ധമെന്ന് പ്രതി സന്ദീപിന്റെ ഭാര്യ കസ്റ്റംസിന് മൊഴി നല്‍കി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 24 ന് ലഭിച്ചു.

റിപ്പോര്‍ട്ടില്‍ കാരാട്ട് ഫൈസല്‍ എന്ന പേരിനൊപ്പം കാനാട്ട് റസാഖ് എന്ന പേരും പരാമര്‍ശിക്കുന്നു. എന്നാല്‍ ഇത് കാരാട്ട് റസാഖ് എംഎല്‍എ തന്നെയാണോ എന്നുറപ്പില്ല.

ഇവര്‍ ഒരു സംഘമായാണ് പ്രവര്‍ത്തിച്ചത്. പ്രതികള്‍ തമ്മില്‍ നടത്തിയ ആശയ വിനിമയത്തിലും എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഘട്ടത്തിലും എംഎല്‍എ നേരിട്ട് ഇടപെട്ടതായി അറിയില്ലെന്നും മൊഴിയുണ്ട്. റമീസ് വഴിയായിരുന്നു എംഎല്‍എയും ഇടപെടല്‍. ഇക്കാര്യം രഹസ്യ റിപ്പോര്‍ട്ടായി കസ്റ്റംസ് കേന്ദ്രത്തിന് നല്‍കി.