ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായി താര കൈമാറ്റവും ലേലത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ലേലത്തിന് മുമ്ബ് അതാത് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പേര് വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച തീരുമാനം രാജസ്ഥാന് റോയല്‍സിന്റെ ക്യാമ്ബില്‍ നിന്നായിരുന്നു. ഓസ്ട്രേലിയ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ രാജസ്ഥാന് പകരം മലയാളി താരം സഞ്ജു സാംസണിനെ നായകനാക്കുകയും ചെയ്തു.
ഇതിന് പിന്നില്‍ രാജസ്ഥാന്റെ വ്യക്തമായ പദ്ധതിയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഏറെക്കാലമായി ടീമിന്റെ നിര്‍ണായക ഘടകമാണ് സഞ്ജു. അതുകൊണ്ട് തന്നെയാണ് രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം മടങ്ങിയെത്തിയപ്പോഴും മലയാളി താരത്തെ രാജസ്ഥാന് കൂടെകൂട്ടിയത്.
എന്നാല്‍ കഴിഞ്ഞ സീസണില്‍ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ സഞ്ജുവിനായി മറ്റ് ടീമുകളും രംഗത്തുണ്ടായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. എം.സ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നതായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു.
വളര്‍ന്നു വരുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ധാരാളം അവസരം നല്കുന്ന ടീമാണ് രാജസ്ഥാന് റോയല്‍സ് എന്നൊരു വിലയിരുത്തലുണ്ട്. അത് കൂടുതല്‍ ശക്തമാക്കുന്ന തരത്തില്‍ വിദേശ നായകനെ ഒഴിവാക്കി ഇന്ത്യന്‍ താരത്തെ നായകസ്ഥാനത്തേക്ക് എത്തിക്കുക എന്നതും രാജസ്ഥാന്റെ ലക്ഷ്യമാണെന്ന് കരുതുന്നു. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഘക്കാര ടീം ഡയറക്ടറായി എത്തുന്നത് ടീമിനും സഞ്ജുവിന് പ്രത്യേകമായും ഗുകരമാകും. ഇതും മാനേജ്മെന്റ് തുറന്ന് സമ്മതിക്കുന്നു.