മുംബൈ: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തീപിടുത്തം കൊവിഡ് വാക്സിന് വിതരണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്ബനി സി എ ഒ അദാര്‍ പൂനാവാല വ്യക്തമാക്കി.
തീപിടുത്തമുണ്ടായ സ്ഥലത്ത് വാക്സിന് നിര്‍മ്മിച്ചിരുന്നില്ല. ഭാഗ്യവശാല്‍ വാക്സിനുകളെല്ലാം സുരക്ഷിതമാണ്. ഏകദേശം ആയിരം കോടി രൂപയുടെ നഷ്ടമാണ് തീപിടുത്തം മൂലം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കൊവിഡ് വാക്സിന് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റില്‍ തീപിടുത്തം ഉണ്ടായത്. അതില്‍ പെട്ട ആറ് പേരെ രക്ഷപ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് വീണ്ടും തീപിടുത്തമുണ്ടായി. അതില്‍ അഞ്ച് പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു.
നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലെ വെല്‍ഡിംഗ് ജോലിക്കിടെയാണ് ആദ്യത്തെ തീപിടുത്തമുണ്ടായത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.