റഷ്യയുടെ സ്ഫുട്നിക് കോവിഡ് വാക്സിന് യു.എ.ഇ. അംഗീകാരം നല്കി.യു.എ.ഇ. അത്യാഹിത ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ നടന്ന പരീക്ഷണങ്ങളിലെല്ലാം സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതുമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
കൃത്യമായതോതില് ആന്റിബോഡി ഉത്പാദനവും വാക്സിനെടുത്തവരില്‍ രേഖപ്പെടുത്തിയിരുന്നു. യു.എ.ഇ. ആരോഗ്യവകുപ്പിന്റെ സുരക്ഷാപരിശോധനകളിലും വാക്സിന് മികവ് പുലര്‍ത്തി.യു.എ.ഇ.യില്‍ അബുദാബിയില്‍ മാത്രമാണ് സ്ഫുട്നിക് ക്ലിനിക്കല്‍ പരീക്ഷണം നടന്നത്. വാക്സിനെടുത്തവര്ക്കൊന്നും മറ്റുതരത്തിലുള്ള പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.