ഇരിട്ടി: യു.ഡി.എഫ് സ്ഥാനാര്‍ഥി ലിന്‍ഡ ജയിംസിനെ മുഴക്കുന്ന് പഞ്ചായത്തിലെ കടുക്കാപ്പാലം വാര്‍ഡിലെ മുടക്കോഴി പോളിങ് ബൂത്തില്‍നിന്ന് ബലമായി ഇറക്കിവിട്ടതായി പരാതി. ബൂത്തില്‍ യുഡി.എഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റും സ്ഥാനാര്‍ഥിയും ഇരുന്നതോടെയാണ് എല്‍.ഡി.എഫ് ഏജന്റുമാര്‍ പ്രതിഷേധവുമായി എത്തിയത്.
രണ്ടുപേര്‍ ഇരിക്കാന്‍ പാടില്ലെന്ന്് പറഞ്ഞ് എല്‍.ഡി.എഫ് ഏജന്റുമാര്‍ പ്രതിഷേധിച്ചു. ഇത് ഏറെ നേരം ഒച്ചപ്പാടിനും ബഹളത്തിനും ഇടയാക്കി. പ്രിസൈഡിങ് ഓഫിസര്‍ ജില്ല വരണാധികാരിയുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് തീര്‍പ്പുണ്ടാക്കി. ഒരാള്‍ക്ക് ഇരിക്കാമെന്ന് പ്രിസൈസിങ് ഓഫിസര്‍ പറഞ്ഞു. ഇതോടെ ലിന്‍ഡയുടെ ചീഫ് ഏജന്റ് റോജസ് െസബാസ്റ്റ്യന്‍ ബൂത്തിലിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ല പൊലീസ് മേധാവി ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിരുന്നു.
ഈ ബൂത്തില്‍ കാലാകാലമായി യു.ഡി.എഫ് ഏജന്റുമാര്‍ ഇരിക്കാറുണ്ടായിരുന്നില്ല. ബൂത്തിലിരുന്ന റോജസിന് സുരക്ഷ നല്‍കാനും കണ്ണൂര്‍ റൂറല്‍ എസ്.പി ഡോ. നവനീത് ശര്‍മ നിര്‍ദേശം നല്കി.