ന്യൂഡല്‍ഹി : ലോകരാജ്യങ്ങള്ക്കി നല്‍കാനുള്ള കൊറോണ വാക്സിന് കയറ്റുമതി തുടര്‍ന്ന് ഇന്ത്യ. നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ന് കൊറോണ പ്രതിരോധ വാക്സിന് കയറ്റി അയക്കും. ആദ്യ ഘട്ട കുത്തിവെയ്പ്പിനായുള്ള കൊവിഷീല്‍ഡ് വാക്സിന് ഡോസുകളാണ് കയറ്റി അയക്കുന്നത്.
നേപ്പാള്‍ 10 ലക്ഷം ഡോസുകളും, ബംഗ്ലാദേശ് 20 ലക്ഷം ഡോസുകളുമാണ് ആദ്യ ഘട്ടത്തിനായി ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കയറ്റി അയക്കുന്നതിനായി പുലര്‍ച്ചയോടെ തന്നെ മുംബൈയില്‍ ഛത്രപതി ശിവജി വിമാനത്താവളത്തിലേക്ക് വാക്സിന് എത്തിച്ചു. വാക്സിന് കൈപ്പറ്റുന്നതിനും, കുത്തിവെയ്പ്പിനായി കൊണ്ടു പോകുന്നതിനുമുള്ള ഒരുക്കങ്ങള്‍ ഇരു രാജ്യങ്ങളും പൂര്‍ത്തിയാക്കി. രണ്ടാം ദിവസമാണ് ഇന്ത്യ നേപ്പാളിലേക്ക് വാക്സിന് കയറ്റി അയക്കുന്നത്.
1.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് കഴിഞ്ഞ ദിവസം ഭൂട്ടാനിലേക്ക് കയറ്റി അയച്ചത്, ഭൂട്ടാനിലെ തിംഭുവിലേക്കുള്ള വാക്സിന് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുമാണ് അയച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിന്റെ ഉല്പാദകര്. കോവിഡ് വാക്സിന് മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ ആദ്യമായി വാക്സിന് ലഭിക്കുന്ന രാജ്യമാണ് ഭൂട്ടാന്.