കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയിരിക്കുന്നു. കോടതി അനുമതിയോടെ ആണ് നടപടി എടുത്തിരിക്കുന്നത്. കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ സുഹൃത്തായ നാസ് അബ്ദുള്ളയെയും ലഫീര്‍ മുഹമ്മദിനെയും കസ്റ്റസ് കൊച്ചിയില്‍ ചോദ്യം ചെയ്യുകയാണ്. യുഎഇ കോണ്‍സുലേറ്റിന്‍റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിര്‍ണായക നടപടികള്‍ നടന്നിരിക്കുന്നത്. സ്പീകര്‍ ഉപയോഗിക്കുന്ന ഒരു സിം കാര്‍ഡ് നാസിന്‍റെ പേരില്‍ എടുത്തതാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. നയതന്ത്ര ബാഗേജില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതല്‍ സിം കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ക്കായാണ് നാസിന്‍റെ മൊഴിയെടുക്കുന്നത്.