ആലപ്പുഴ:സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. തെറ്റ് ചെയ്ത വമ്പന്മാര്‍ രക്ഷപ്പെട്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

സര്‍ക്കാര്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഫെനി വ്യക്തമാക്കി. സോളാര്‍ കേസില്‍ ആദ്യം സരിത എസ് നായരുടെ അഭിഭാഷകനായിരുന്നു ഫെനി. എന്നാല്‍ പിന്നെ ഇരുവരും തമ്മില്‍ തെറ്റിപിരിഞ്ഞു.

സരിത എസ് നായരുടേതെന്ന പേരില്‍ പുറത്തുവന്ന കത്തുകളിലൂടെയാണ് സോളാര്‍ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.സംഭവങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വെളിപ്പെടുത്തലുമായി ഫെനി രംഗത്തെത്തിയിരിക്കുന്നത്.