വാഹനങ്ങളില്‍ കര്ട്ടനിടുന്നതിനും കറുത്ത ഫിലിമൊട്ടിക്കുന്നതിനുമുള്ള വിലക്ക് കാറ്റില്‍പറത്തി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും. കര്‍ട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമസഭയിലെത്തിയത്.
നിയമം ലംഘിച്ചവരില്‍ പ്രതിപക്ഷ എംഎല്‍എമാരും പൊലീസ് ഉന്നതരും ഉള്‍പ്പെടുന്നു. ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ വാഹനങ്ങളിലടക്കം നിയമ ലംഘനം തുടരുകയാണ്.
സുപ്രിം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഓപ്പറേഷന് സ്ക്രീന്‍ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ പരിശോധന ശക്തമാക്കിയത്.