കൊച്ചി : പൊതു വിദ്യാഭ്യാസം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഹൈബി ഈഡന് എം.പി. എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആറ് സ്മാര്‍ട്ട് ലബോറട്ടറികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച നിലവാരം ഗവ. സ്കൂളുകളില്‍ കൊണ്ടുവന്ന് കൂടുതല്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഇത്തരം പദ്ധതികള്‍ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.