വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ഹെല്‍ത്ത് പോളിസി വിദഗ്ധന്‍ വിദുര്‍ ശര്‍മ്മ യുഎസ് – കോവിഡ് 19 റെസ്പോണ്‍സ് ടീമിന്റെ ടെസ്റ്റിങ് ഉപദേശകനായി സ്ഥാനമേറ്റു .നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് വിദുര്‍ ശര്‍മ്മയുടെ പേര് നിര്‍ദ്ദേശിച്ചത്. പോളിസി അഡൈ്വസറായി വിദുര്‍ ശര്‍മ്മയെ നിയമിച്ച കാര്യം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി രാജ്യത്തുടനീളമുള്ള കുത്തിവയ്പ്പ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയമനം. ഒബാമയുടെ ഭരണകാലത്ത് ഹെല്‍ത്ത് പോളിസി അഡൈ്വസറായി സേവനമനുഷ്ടിച്ചയാളാണ് വിദുര്‍ ശര്‍മ്മ. ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തവരാണ് വിദുര്‍ ശര്‍മ്മയുടെ മാതാപിതാക്കള്‍.