തിരുവനന്തപുരം: ചലച്ചിത്ര നടനും ഗായകനും, യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ സെലിബ്രിറ്റിയുമായ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. 2011-ല്‍ മലയാളികള്‍ക്കിടയില്‍ അഭൂതപൂര്‍വ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്ബാദിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ 2011 ലെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു
ധാരാളം വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും പാത്രമായ അദ്ദേഹത്തിന്റെ ഈ ഗാനരംഗങ്ങള്‍ ഉള്‍പ്പെട്ട കൃഷ്ണനും രാധയും എന്ന മുഴുനീള ചലച്ചിത്രം 2011 ഒക്ടോബര്‍ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളില്‍ പണ്ഡിറ്റ് തന്നെ പ്രദര്‍ശനത്തിനെത്തിക്കുകയുണ്ടായി. സിനിമ ആദ്യ ഒരാഴ്ച തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചതോടുകൂടി ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയില്‍ക്കൂടി സന്തോഷ് പണ്ഡിറ്റ് പ്രശസ്തനായി. ഇദ്ദേഹം പലപ്പോഴും സമൂഹ വിഷയങ്ങളുമായി ബന്ധപെട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ പേര് തിരഞ്ഞാല്‍ ലോകത്തെ ഏറ്റവും മികച്ച നടനെന്ന് വരുമെന്ന് കാട്ടി സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,
മക്കളേ.
ദേ ..ഒരു അത്ഭുതം ..
‘Best actor in the Universe’ എന്ന് നിങ്ങള്‍ google സെര്‍ച്ച് ചെയ്തു നോക്ക്. എന്റെ പേര് വരുന്നു .. പലരും ഈ വിഷയം ശ്രദ്ധയില്‍ പെടുത്തി screen shots അയച്ചു തന്നു ട്ടോ .. അപ്പോഴാണ് ഞാന്‍ വിശ്വസിച്ചത്.
എല്ലാവര്ക്കും നന്ദി .
(വാല്‍കഷ്ണം ..
വയറു വേദനിക്കും വരെ തമാശകള്‍ ആസ്വദിച്ച് പൊട്ടിച്ചിരിക്കുക.
ഡാന്‍സ് ചെയ്യാന്‍ അറിയില്ലെങ്കിലും ചെയ്യുക.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്ബോള്‍ എയര്‍ പിടിക്കാതെ കൂളാവുക. കൂടെ ചിന്മുദ്രയും പിടിക്കുക.
കുട്ടികളെ പോലെ എല്ലാം ആസ്വദിക്കുക അറിവ് നേടുക.
ഓര്‍ക്കുക മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം.
സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമര്‍ശങ്ങള്‍ മതി ദീര്‍ഘകാലം തെറ്റി നടക്കാന്‍…
‘ഒരു പൊരി മതി എല്ലാം ഒടുങ്ങാന്‍ ,
ഒരു ചിരി മതി എല്ലാം ഒതുങ്ങാന്‍’)
(പണ്ഡിറ്റില് വിശ്വസിക്കൂ..ചിലപ്പോള്‍ നിങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും) ഇങ്ങനെയാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഇതോടെ ഈ പോസ്റ്റ് വലിയ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.