തിരുവനന്തപുരം: രാജ്യത്തുടനീളം കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് തുടക്കമാവും. കേരളത്തില്‍ 133 കേന്ദ്രങ്ങളിലാണ് തുടക്കത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുക.

ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ പൊലിസ്, കേന്ദ്ര സായുധ സേന, സൈന്യം, മുനിസിപ്പല്‍ പ്രവര്‍ത്തകര്‍, റവന്യു ജീവനക്കാര്‍ തുടങ്ങിയ കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കായിരിക്കും. 50 വയസിനു മുകളിലുള്ളവര്‍ക്കും 50 വയസിനു താഴെയുള്ള രോഗബാധിതര്‍ക്കും മൂന്നാഘട്ടത്തിലാണ് വാക്‌സിന്‍ നല്‍കുക. ഘട്ടംഘട്ടമായി പൊതുജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും.

കേരളത്തില്‍ വാക്‌സിനേഷനുമായുള്ള സംശയങ്ങള്‍ക്ക് ദിശയുടെ നമ്ബറില്‍ വിളിക്കാം: 1056/ 0471-255 2056