ബംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ധാര്‍വാഡില്‍ മിനി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌​ 10 സ്​ത്രീകളടക്കം 11 പേര്‍ മരിച്ചു. വെള്ളിയാഴ്​ച രാവിലെ എ​േട്ടാടെ ഹുബ്ബള്ളി-ധാര്‍വാഡ്​ ബൈപാസിലെ ഇത്തിഗട്ടിയിലാണ്​ സംഭവം. ഗോവയിലേക്ക്​ ടൂറിന്​ പോയ ദാവന്‍കരെ ലേഡീസ്​ ക്ലബ്​ അംഗങ്ങള്‍ സഞ്ചരിച്ച മിനി ബസാണ്​ അപകടത്തില്‍പെട്ടത്​.

ബസ്​ ​ൈഡ്രവര്‍ പ്രവീണ്‍, യാത്രസംഘത്തിലെ ആശ, മീരാഭായി, പരന്‍ജ്യോതി, രാജേശ്വരി, ശകുന്തള, ഉഷ, വേദ, വീണ, മഞ്​ജുള, നിര്‍മല, രജനീഷ്​, സ്വാതി, പ്രീതി രവികുമാര്‍ എന്നിവരാണ്​ മരിച്ചത്​.

ദാവന്‍കരെ ജാഗലൂര്‍ മുന്‍ എം.എല്‍.എ ഗുരു സിദ്ധനഗൗഡയുടെ മരുമകളാണ്​ മരിച്ച പ്രീതി രവികുമാര്‍. ഗുരുതരമായി പരിക്കേറ്റ സംഘത്തിലെ ബാക്കി ആറുപേരെയും ടിപ്പര്‍ ലോറി ഡ്രൈവറെയും ഹുബ്ബള്ളി കിംസ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പുലര്‍ച്ച ദാവന്‍കരെയില്‍നിന്ന്​ തിരിച്ച സംഘത്തിലെ ഒരാളുടെ കൂട്ടുകാരിയുടെ വീട്ടില്‍നിന്ന്​ പ്രഭാതഭക്ഷണം കഴിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു.

ഇതിനായി തിരിക്കവെയാണ്​ ഹുബ്ബള്ളി-ധാര്‍വാഡ്​ ബൈപാസില്‍ അപകടം. 11 ​േപരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ബംഗളൂരു- പുണെ ദേശീയ പാത 48മായി ബന്ധിപ്പിച്ച ഒറ്റവരിപ്പാതയാണ്​ 32 കിലോമീറ്റര്‍ വരുന്ന ഹുബ്ബള്ളി- ധാര്‍വാഡ്​ ബൈപാസ്​. ഇടുങ്ങിയ പാതയില്‍ അപകടം പതിവാണെന്ന്​ നാട്ടുകാരില്‍നിന്ന്​ പരാതിയുണ്ടെന്നും കരാറുകാരും സര്‍ക്കാറും തമ്മിലെ തര്‍ക്കത്തി​െന്‍റ പേരില്‍ കുറച്ചുമാസങ്ങളായി റോഡ്​ വീതികൂട്ടല്‍ തടസ്സപ്പെട്ടിരിക്കുകയാണെന്നും ധാര്‍വാഡ്​ റൂറല്‍ പൊലീസ്​ ഇന്‍സ്​പെക്​ടര്‍ യാലിഗര്‍ പറഞ്ഞു.