കൊല്ലം: കെ ബി ഗണേശ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍​ദ്ദനമേറ്റു. എംഎല്‍എയുടെ പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. ഗണേശ് കുമാറിന്റെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത് എന്നാണ് ആക്ഷേപം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു

കൊല്ലം കുന്നിക്കോട്ടായിരുന്നു സംഭവം. പ്രദേശത്തെ വികസന വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് ഗണേശ് കുമാര്‍ എംഎല്‍എയുടെ വിശദീകരണം.