തിരുവനന്തപുരം: സംസ്ഥാനത്തിന്റ സാമ്പത്തിക വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞു. മുന്‍വര്‍ഷത്തെ 6.49 ശതമാനത്തില്‍നിന്ന് 3.45 ശതമാനത്തിലേക്കാണ് (2019-20) വളര്‍ച്ച കൂപ്പുകുത്തിയത്. ദേശീയ വളര്‍ച്ച നിരക്കിനേക്കാള്‍ കുറവാണിത് (4.2 ശതമാനം).
വ്യവസായ- സേവന മേഖലകളിലും തിരിച്ചടിയുണ്ടായി. ഒാഖി ചുഴലിക്കാറ്റ്, പ്രളയം, കോവിഡ് എന്നിവയാണു തകര്‍ച്ചക്ക് കാരണമെന്ന് ആസൂത്രണ ബോര്‍ഡ് തയാറാക്കിയ 2020ലെ സാമ്പത്തികാവലോകനം പറയുന്നു. സംസ്ഥാനത്തിെന്റ പൊതുകടവും പെരുകി. 2.60 ലക്ഷം കോടിയാണ് കടം (2,60,311.37 കോടി). റവന്യൂചെലവിെന്റ 74.70 ശതമാനവും ശമ്പളം, പെന്ഷന്, പലിശ എന്നിവക്കാണ് വേണ്ടിവരുന്നത്. റവന്യൂ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 2629.8 കോടി രൂപയുെട കുറവ് വന്നതായും തനതുവരുമാനം കുത്തനെ ഇടിഞ്ഞെന്നും ധനമന്ത്രി ഡോ. തോമസ് െഎസക് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രവാസികളുടെ തിരിച്ചുവരവും ആഘാതമായി
പ്രവാസികളുടെ തിരിച്ചുവരവും സംസ്ഥാനത്തിന് ആഘാതമായി. വര്‍ഷങ്ങളായി പ്രവാസികള്‍ മടങ്ങിവരുന്ന പ്രവണതയാണ്. ഗള്‍ഫ് വരുമാനത്തിലെ കുറവും തിരിച്ചടിയായി. കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 2018ല്‍ 12.95 ലക്ഷം പേരാണ് മടങ്ങിയത്.
കാര്‍ഷികരംഗം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നെഗറ്റിവ് വളര്‍ച്ചയിലാണ്. മൈനസ് 2.38 ല്‍നിന്ന് മൈനസ് 6.62 ശതമാനമായാണ് താഴ്ന്നത്. കൃഷി വിസ്തൃതി 0.73 ശതമാനവും ഒന്നില്‍ കൂടുതല്‍ കൃഷിയിറക്കിയ ഭൂവിസ്തൃതി 4.92 ശതമാനവും വര്‍ധിച്ചെങ്കിലും നേട്ടമുണ്ടായില്ല.
കടം കൂടിയെങ്കിലും കടത്തിെന്റ വളര്‍ച്ച മുന്‍വര്‍ഷത്തെ 11.80ല്‍നിന്ന് 2019-20ല്‍ 10.47 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആഭ്യന്തര കടത്തിെന്റ വര്‍ധന 9.91 ശതമാനമാണ്. സംസ്ഥാനത്തിെന്റ പ്രതിശീര്‍ഷ വരുമാനം 1,63,216 രൂപയായി. മുന്‍വര്‍ഷത്തെക്കാള്‍ 2.93 ശതമാനം വളര്‍ച്ചയാണിത്. തൊഴിലില്ലായ്മ നിരക്ക് 11.4 ല്‍നിന്ന് ഒമ്പത് ശതമാനമായി കുറഞ്ഞു. പുരുഷന്മാരില് അഞ്ച് ശതമാനവും സ്ത്രീകളില്‍ 17.1 ശതമാനവും.
കോവിഡും അടച്ചിടലും ചെറുകിട സൂക്ഷ്മ ഇടത്തരം മേഖലയെ പ്രതികൂലമായി ബാധിച്ചു. കോവിഡ് മൂലം കാര്ഷികോല്പന്നങ്ങള്, കന്നുകാലി ഉല്പന്നങ്ങള്, മത്സ്യം എന്നിവയുെട ആഭ്യന്തര വില ഇടിഞ്ഞു. ലോക്ഡൗണും മറ്റും തിരിച്ചടി സൃഷ്ടിച്ചു. നേരത്തേ നല്ല വളര്‍ച്ച ഉണ്ടായിരുന്ന നിര്‍മാണ മേഖല 2018-19ലെ 9.96 ശതമാനത്തില്‍നിന്ന് 2019-20ല്‍ 3.7 ശതമാനമായി കുറഞ്ഞു. നോട്ട് നിരോധനം, പ്രളയം അടക്കമുള്ള നിരവധി തിരിച്ചടികള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കോവിഡ് സൃഷ്ടിച്ച സമ്പൂര്‍ണ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ചത് സര്‍ക്കാര്‍ നടപടികളാണെന്നും സമ്പദ്ഘടന തിരിച്ചുവരവിെന്റ പാതയിലാണെന്നും മന്ത്രി ഐസക് പറഞ്ഞു