കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതിവാര വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്.

“ഇപ്രാവശ്യത്തെ റിപ്പബ്ലിക്ക് ദിനത്തിന് ഏതെങ്കിലും വിദേശ രാജ്യത്തിന്റെ നേതാക്കളെയോ, പ്രതിനിധികളെയോ വിശിഷ്ട അതിഥികളായി ഇനി ക്ഷണിക്കേണ്ടതില്ലയെന്നാണ് തീരുമാനം. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയുമായി പൊരുതുന്ന സാഹചര്യത്തില്‍ ആണ് ഇന്ത്യയുടെ തീരുമാനം.” കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.