ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ഏഴു പേ​ര്‍ മ​രി​ച്ചു. നൂറോളം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സു​ല​വേ​സി ദ്വീ​പി​ലാ​ണ് ഭൂ​ക​മ്ബം ഉ​ണ്ടാ​യ​ത്. റി​ക്ട​ര്‍​സ്കെ​യി​ല്‍ 6.2 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

മ​ജെ​നെ ന​ഗ​ര​ത്തി​ന് ആ​റു​കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​കി​ഴ​ക്കാ​യി 10 കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​യി​രു​ന്നു ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഭൂ​ക​മ്ബ​ത്തെ തു​ട​ര്‍​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ സു​ര​ക്ഷ തേ​ടി വീ​ടു​ക​ളി​ല്‍ നി​ന്നി​റ​ങ്ങി​യോ​ടി.

ഏ​ഴ് സെ​ക്ക​ന്‍​ഡ് നേ​ര​ത്തേ​ക്ക് ക​ട​ല്‍ പ്ര​ക്ഷു​ബ്ദ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല. ഒ​രു ഹോ​ട്ട​ലി​നും വെ​സ്റ്റ് സു​ല​വേ​സി ഗ​വ​ര്‍​ണ​റു​ടെ ഓ​ഫീ​സി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. പ​ല​സ്ഥ​ല​ത്തും വൈ​ദ്യു​തി​ബ​ന്ധ​വും വിഛേ​ദി​ക്ക​പ്പെ​ട്ടു.