അബുദാബിയില്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി.ജനുവരി മൂന്നിനും അതിനുശേഷവും എത്തിയവരാണ് ഫലം ഹാജരാക്കേണ്ടത്. 96 മണിക്കൂര്‍ മുമ്പ് ലഭിച്ച പി.സി.ആര്. ഫലമാണ് ആവശ്യം. മൂന്നാഴ്ചത്തെ ശീതകാല ഇടവേളയ്ക്ക് ശേഷം അബുദാബി സ്കൂളുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നതിന് മുമ്പാണ് ഈ നിബന്ധന പ്രഖ്യാപിച്ചത്. ജനുവരി മൂന്നിന് ക്ലാസുകളാരംഭിച്ചെങ്കിലും എമിറേറ്റിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും രണ്ടാഴ്ചത്തെ വിദൂരപഠന സൗകര്യം അഡെക് പ്രഖ്യാപിച്ചിരുന്നു.
അബുദാബിയില്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി
