സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അടിസ്ഥാന വിലയില്‍ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വര്‍ധിക്കുക. കോവിഡ് സെസ് പിന്‍വലിക്കുന്നതില്‍ തീരുമാനം പിന്നീടുണ്ടാകും.

അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച്‌ അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു.