പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹോദരന്‍ വിജയ് കുര്യാക്കോസ് (37)അന്തരിച്ചു. പത്തനംതിട്ട കുമ്പഴവടക്ക് വേലശ്ശേരില്‍ പരേതയായ അഡ്വ. കുര്യാക്കോസിന്റെ മകനാണ്‌

സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് മൈലപ്രാ കുമ്പഴവടക്ക് മാര്‍ കുര്യാക്കോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

അമ്മ റോസമ്മ കുര്യാക്കോസ് പത്തനംതിട്ട മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നു. ഹൈക്കോടതി അഭിഭാഷക വിദ്യാ കുര്യാക്കോസ് മറ്റൊരു സഹോദരിയാണ്.