കോട്ടയം : ആറു വർഷങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ച കോടിമതപാലം ഇന്ന് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നിത്യസ്മാരകമായി നിൽക്കുകയാണ്. സർക്കാർ ഖജനാവ് കട്ടുമുടിച്ചും കയ്യിട്ടു വാരിയും കോട്ടയം എംഎൽഎ ദൂർത്തടിച്ചു കളഞ്ഞത് പൊതുജനത്തിന്റെ അഞ്ചേമുക്കാൽകോടി രൂപ. രണ്ടരലക്ഷം പേർക്ക് വീട് നൽകി എന്ന് വീമ്പു പറയുന്ന പിണറായി സർക്കാരിനും, ആയിരം പേർക്ക് വീട് നൽകും എന്ന് പറയുന്ന കോൺഗ്രെസ്സുകാർക്കും പാലം പണിക്കു തടസമായി നിൽക്കുന്ന നിർധനരായ രണ്ടു കുടുംബങ്ങൾക്ക് വീട് നൽകാൻ കഴിയുന്നില്ല എന്നത് അങ്ങേയറ്റം അപലപനീയമാണ്.

കോടിമതപാലം പണിയുടെ അഴിമതികൾ പുറത്തു കൊണ്ടുവരുന്നതിനായി യുവമോർച്ചയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച 5 മണിക്ക് കോടിമതയിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ അറിയിച്ചു.