അകോലെ : ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ ഡാമില്‍ വീണ് യുവാവ് മരിച്ചു.മഹാരാഷ്ട്രയിലെ അഹ്മദ് നഗറിലുള്ള അകോലെയിലാണ് സംഭവം. പുണെ, പിമ്ബ്രി-ചിഞ്ച്വാടില്‍ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് മുങ്ങി മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍ നീന്തി രക്ഷപെട്ടു.

ശനിയാഴ്ച രാത്രി അകൊലെക്കടുത്തുള്ള കല്‍സുബായ് മലകയറാന്‍ പോയതായിരുന്നു മൂവരും. കോട്ടുലില്‍നിന്ന് അകൊലെയിലേക്കുള്ള എളുപ്പവഴിക്കായാണ് ഇവര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചത്.മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയില്‍ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ചവഴിയിലൂടെയായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പുബോര്‍ഡുകളൊന്നും വഴികളില്‍ സ്ഥാപിച്ചിരുന്നിെല്ലന്ന് പോലീസ് പറഞ്ഞു.