ബം​ഗ​ളൂ​രു: ലോ​കരാജ്യങ്ങള്‍ക്കിടയില്‍ ഇ​ന്ത്യ​യ്ക്കു അ​ഭി​മാ​ന നി​മി​ഷം. ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ആ​കാ​ശ​യാ​ത്ര താ​ണ്ടി എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വ​നി​താ പൈ​ല​റ്റു​മാ​ര്‍ ച​രി​ത്രം കു​റി​ച്ചു. ഉ​ത്ത​ര ധ്രു​വ​ത്തി​ലൂ​ടെ 16,000 കി​ലോ​മീ​റ്റ​ര്‍ നീ​ളു​ന്ന യാ​ത്ര സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ല്‍ നി​ന്നാ​രം​ഭി​ച്ച്‌ ബം​ഗ​ളൂ​രു​വി​ല്‍ അ​വ​സാ​നി​ച്ചു. എന്നാല്‍ എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 777 വി​മാ​ന​മാ​ണ് 17 മ​ണി​ക്കൂ​റു​കൊ​ണ്ട് നാ​ല് വ​നി​ത പൈ​ല​റ്റു​മാ​ര്‍ ചേ​ര്‍​ന്ന് പ​റ​ത്തി​യ​ത്.

വ​ള​രെ​യ​ധി​കം പ​രി​ച​യ സമ്പ​ത്തും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​വും ആ​വ​ശ്യ​മു​ള്ള ഈ ​ദൗ​ത്യ​ത്തി​ന് ആ​ദ്യ​മാ​യാ​ണ് വ​നി​താ വൈ​മാ​നി​ക​രു​ടെ ടീ​മി​നെ എ​യ​ര്‍ ഇ​ന്ത്യ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ടീം ​ഉ​ത്ത​ര ധ്രു​വ​ത്തി​നു മു​ക​ളി​ലൂ​ടെ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ വി​മാ​ന​യാ​ത്ര ന​ട​ത്തു​ന്ന​ത്. ത​ങ്ങ​ളെ ദൗ​ത്യം ഏ​ല്‍​പ്പി​ച്ച​തി​ല്‍ അ​ങ്ങേ​യ​റ്റം അ​ഭി​മാ​ന​മു​ണ്ടെ​ന്ന് വ​നി​ത പൈ​ല​റ്റു​മാ​രെ ന​യി​ക്കു​ന്ന സോ​യ അ​ഗ​ര്‍​വാ​ള്‍ പ​റ​ഞ്ഞി​രു​ന്നു. ത​ന്‍​മ​യ് പ​പ​ഗ​രി, ആ​കാം​ക്ഷ, ശി​വാ​നി മാ​ന്‍​ഹാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മി​നെ​യാ​ണ് സോ​യ ന​യി​ച്ച​ത്.