കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പിജെ ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ കീഴിലുളള ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമാണ് നിലവില്‍ അപു ജോണ്‍ ജോസഫ്. ഇത്തവണ കോഴിക്കോട് നിന്ന് മത്സരിക്കാന്‍ ആണ് അപു ജോണ്‍ ജോസഫ് ഒരുങ്ങുന്നത്. അപു ജോണ്‍ ജോസഫ് ഇതുവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയിരുന്നില്ല.
തിരുവമ്ബാടിയില്‍ അപുവിന സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. ഇതിനായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന പേരാമ്ബ്ര സീറ്റ് മുസ്ലിം ലീഗിനു നല്കി പകരം ലീഗിന്റെ കൈവശമുളള തിരുവമ്ബാടി സീറ്റ് എടുക്കാന്‍ ആണ് തീരുമാനം. പേരാമ്ബ്രയില്‍ പാര്‍ട്ടിക്ക് സാധ്യത തീര്‍ത്തും വിരളമായതിനാലാണ് അപുവിനെ തിരുവമ്ബാടിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുന്നത്. തിരുവമ്ബാടിയില്‍ കത്തോലിക്കാ സഭയ്ക്ക് നിര്‍ണായക സ്വാധീനമുളളതിനാല്‍ അപുവിനെ ഇറക്കിയാല്‍ ജയം ഉറപ്പാക്കാമെന്ന്
കേരള കോണ്‍ഗ്രസ് കരുതുന്നു. .