തിരുവനന്തപുരം: മമ്മൂട്ടിക്ക് രാഷ്ട്രീയം പറയാമെങ്കില്‍ തനിക്കും, നടനും എംപിയുമായ സുരേഷ് ഗോപിക്കും ആകാമെന്ന് നടന് കൃഷ്ണകുമാര്‍. താനും സുരേഷ് ഗോപിയും ബിജെപിയില്‍ എത്തിയതിനെ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മമ്മൂട്ടിക്ക് പറയാവുന്ന രാഷ്ട്രീയം എന്തുകൊണ്ട് തങ്ങള്‍ക്ക് പറഞ്ഞുകൂടായെന്നും അദ്ദേഹം ചോദിക്കുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിന്റെ പ്രചാരണത്തിനുപോയി, അന്ന് ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായില്ല, പല പ്രമുഖ താരങ്ങളും എല്‍ഡിഎഫ് സഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്നസെന്റിന്റെ പ്രചാരണത്തിനുപോയപ്പോഴും ആര്‍ക്കും കുഴപ്പമില്ലായിരുന്നു. എന്നാല്‍ സുരേഷ് ഗോപിയും ഞാനും ബിജെപിയിലേക്ക് വരുന്നതിനെ ട്രോളുന്നത് എന്തിനാണെന്നു മന്സായിലാകുന്നില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് മാത്രം അറിയാവുന്ന മാനസികാവസ്ഥയാണ് അത്എന്നും , തനിക്ക് അവരോട് ഒന്നും പറയാനില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നു. ബിജെപിയെയും ഇഷ്ടപ്പെടുന്നു. അതിനായി പ്രവര്‍ത്തിക്കുന്നു. പക്ഷേ, പാര്‍ട്ടി അംഗത്വമില്ല. പാര്‍ട്ടി തീരുമാനിക്കുന്നത് തനിക്കും കൂടി സ്വീകാര്യമാകുന്ന തീരുമാനമാണെങ്കില്‍ അതനുസരിച്ച് മുന്നോട്ടുപോകും. രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
‘മമ്മൂട്ടിക്ക് രാഷ്ട്രീയം പറയാം, സുരേഷ് ഗോപിയും ഞാനും പറയാന്‍ പാടില്ല’ ഇത് എന്ത് ന്യായം? നടന് കൃഷ്ണകുമാര്‍ ചോദിക്കുന്നു
