ബുദാബി : യുഎഇയില്‍ തുടര്‍ച്ചയായ നാലാം ദിവസവും 2,500ലേറെ പുതിയ കോവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,876 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 230,578 ആയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ആറ് കോവിഡ് മരണം കൂടി ഇന്ന് റിപ്പോര്‍ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണവും ഉയരുന്നുണ്ട്. 2,454 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംഭേദമായവര്‍. രോഗമുക്തി നേടിയവര്‍ ആകെ 206,114. ആകെ മരണം-708. ചികിത്സയിലുള്ളവര്‍-23,756.