അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപകമായി നടത്തുന്ന ധനശേഖരണം രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ എന്നിവരില്‍ നിന്ന് സംഭാവന സ്വീകരിച്ച് ഇൗ മാസം 14ന് ആരംഭിക്കും. നടീനടന്മാര്, എഴുത്തുകാര്‍ തുടങ്ങിയവരില്‍നിന്നും സംഭാവന സ്വീകരിക്കുമെന്നുപറഞ്ഞ വി.എച്ച്.പി സെക്രട്ടറി ജനറല്‍ മിലിന്ദ് പരന്ദേ, ബി.ജെ.പിക്കാരല്ലാത്ത മുഖ്യമന്ത്രിമാരെയും ഈ ലക്ഷ്യവുമായി സമീപിക്കുമെന്നും വ്യക്തമാക്കി.
അയോദ്ധ്യയിലെ സംഭാവന നല്കാന് ആഗ്രഹിക്കുന്ന എല്ലാവരില്‍ നിന്നും പണം സ്വീകരിക്കാനാണ് തീരുമാനം. എല്ലാവരും ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളിയാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ആദിവാസി ഊരുകള്‍ , മലയോര പ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സംഭാവന തേടും.ഗുജറാത്തില്‍ ഒരു കോടി ആളുകളില്‍ നിന്നും ധനസമാഹരണം നടത്താനാണ് ലക്ഷ്യമിടുന്നത്.