വാഷിങ്ടണ്‍: നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് പങ്കെടുക്കും. ജനുവരി 20ന് നടക്കുന്ന ചടങ്ങിലേക്ക് ഇതുവരെ പെന്‍സിന് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പെന്‍സ് പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ബൈഡന്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അധികാരകൈമാറ്റ ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് പങ്കെടുക്കുന്നത് വലിയ ആദരമാണെന്നും ബൈഡന്‍ പറഞ്ഞു.

ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അറിയിച്ചിരുന്നു. അതേസമയം, ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്‍റെ കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല.

ട്രം​പിന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ല്‍​വി അം​ഗീ​ക​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച അ​നു​യാ​യി​ക​ള്‍ അ​മേ​രി​ക്ക​ന്‍ പാ​ര്‍​ല​മെന്‍റ്​ മ​ന്ദി​ര​മാ​യ കാ​പി​റ്റ​ല്‍ ഹി​ല്‍ ബി​ല്‍​ഡി​ങ്ങി​ലേക്ക് അതിക്രമിച്ച്‌ ക​യ​റി​യ​ിരുന്നു. നിയുക്​ത പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​​ന്‍റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്​ത യോഗത്തിലേക്കാണ് ആ​യി​ര​ക്ക​ണ​ക്കി​ന്​ സാ​യു​ധ അ​ക്ര​മി​ക​ള്‍ സു​ര​ക്ഷാ​സം​ഘ​ത്തെ മ​റി​ക​ട​ന്ന്​​ ഇ​ര​ച്ചു ക​യ​റി​യ​ത്.