റിയാദ്: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനേഷനുമായി മുന്നോട്ടുപോകുന്നതിനിടെ വാക്സിന് സ്വീകരിച്ച് സൌദി ഭരണാധികാരി സല്മാന് രാജാവ്. വാക്സിന്റെ ആദ്യ ഡോസാണ് സ്വീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്മാന് രാജാവ് വാക്സിന് സ്വീകരിച്ചത്. അദ്ദേഹം കൊവിഡ് വാക്സിന് സ്വീകരിച്ച വിവരം സൌദി ആരോഗ്യമന്ത്രി ഡോ. തൌഫീഖ് അല്‍റബീ അയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വ്യാപനം മുതല്‍ തന്നെ സൌദി പൌരന്മാരുടെയും വിദേശികളുടെയും ആരോഗ്യകാര്യങ്ങളില്‍ എല്ലാ പിന്തുണകളും നല്കിയ സല്മാന് രാജാവിന് ആരോഗ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. സൌദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മനും ദിവസങ്ങള്‍ക്ക് മുമ്പ് കൊറോണ വൈറസ് വാക്സിന് സ്വീകരിച്ചിരുന്നു.