ഇന്ത്യയുടെ രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്‌സിന്‍ ഉപയോഗിച്ച്‌ മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കും ഉയര്‍ന്ന രോഗമുക്തി നിരക്കമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒന്നല്ല, രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ കൊറോണ വൈറസ് വാക്‌സിന്‍ ഉപയോഗിച്ച്‌ മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണ്. ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകള്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യ ഇന്ന് ശക്തവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യരാജ്യമായി നില്‍ക്കുന്നു’ മോദി പറഞ്ഞു.