സംസ്ഥാനത്തെ നിയമസഭ തെരെഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. 40 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി ബിജെപി സംസ്ഥാന നേതൃത്വം. വിജയ സാധ്യതയുള്ള 40 പേരില്‍ പ്രമുഖനാണ് സുരേഷ് ഗോപി. ഒ രാജഗോപാല്‍ ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയതോടെ നേമത്ത് ആരെ ഇറക്കുമെന്നായി ചര്‍ച്ച.
നേമം പിടിക്കാന്‍ കുമ്മനം രാജശേഖരനില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ ആവിഷ്കരികുന്നതിനായി കുമ്മനം നേമത്താണുള്ളത് ഇപ്പോള്‍. സാധ്യതാപട്ടികയിലുള്ള മറ്റൊരു സ്ഥലമാണ് തൃശൂര്‍. തൃശൂരില്‍ ആരെ മത്സരിപ്പിക്കണമെന്ന ചോദ്യമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്.
സുരേഷ് ഗോപിക്ക് തന്നെ തൃശൂര്‍ നല്‍കാമെന്നാണ് ഒരു കൂട്ടര് പറയുന്നത്. എന്നാല്‍, കഴിഞ്ഞ തവണ തോറ്റിടത്ത് ഇത്തവണ മത്സരിപ്പിക്കുന്നത് പരാജയത്തിനു തുല്യമാണെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപിയുടെ ഒരു മാസ് ഡയലോഗ് വന്‍ ഹിറ്റായിരുന്നു. ‘എനിക്ക് ഈ തൃശൂര്‍ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ…’ എന്നായിരുന്നു ആ ഡയലോഗ്. ഡയലോഗ് ഹിറ്റായെങ്കിലും തൃശൂരില്‍ സുരേഷ് ഗോപി ഹിറ്റായില്ല.
ഇതാണ് സുരേഷ് ഗോപിക്ക് തൃശൂര്‍ നല്‍കേണ്ട എന്ന് ഒരുകൂട്ടര്‍ പറയാന്‍ കാരണം. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ട്. തൃശൂര്‍ അടക്കമുള്ള ചില മേഖലകളിലെ ബിജെപിയുടെ വളര്‍ച്ച എതിരാളികളെ പോലും അമ്ബരപ്പിക്കുന്നതാണ്. തൃശൂരില്‍ ശക്തമായ ആധിപത്യം തന്നെ ഉണ്ടാക്കാന്‍ ബിജെപിക്കായിട്ടുണ്ട്. ഈ അനുകൂല സാഹചര്യം മുതലെടുത്താല്‍ സുരേഷ് ഗോപിക്ക് ഇവിടെ വിജയസാധ്യതയുണ്ടെന്നാണ് കണ്ടെത്താല്‍. ഏതായാലും അന്തിമ പ്രഖ്യാപനത്തില്‍ അറിയാം ആരെല്ലാം എവിടെയെല്ലാം ആണെന്ന്.