ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി ഇരുപത്തിനാല് ലക്ഷം കടന്നു. ഇതുവരെ 4,24,88,585 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,49,224 പേര്‍ മരണമടഞ്ഞു. മൂന്ന് കോടി പതിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസം നല്‍കുന്നു.

ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. യു എസില്‍ ഇതുവരെ 87,46,953 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 2,29,284 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയാറ് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ നിലവില്‍ 6,95,509 പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത് രോഗമുക്തി നേടിയവരുടെ എണ്ണം 69,48,497 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 690 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,17,306 ആയി ഉയര്‍ന്നു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 53,55,650 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,56,528 പേര്‍ മരിച്ചു.നാല്‍പത്തിയേഴ് ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു. വരും മാസങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ വെെറസ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ഡബ്ല്യു.എച്ച്‌.ഒയുടെ മുന്നറിയിപ്പ്.