കൊല്ലം: കൊട്ടാരക്കര പനവേലില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പന്തളം കുറമ്പാല സ്വദേശികളായ നാസര്‍, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. മകള്‍ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഉച്ചയ്‌ക്ക് 2.30 യോടെയാണ് അപകടം.നിയന്ത്രണം വിട്ട കാര്‍ കെഎസ്‌ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. കൊട്ടാരക്കരയില്‍ നിന്നും ഉമ്മന്നൂരേക്ക് വന്ന ബസിലാണ് കാര്‍ ഇടിച്ചത്. ബസ് യാത്രക്കാരില്‍ പരിക്ക് പറ്റിയവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത് .