നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകള്‍ തന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് നടന്‍ കൃഷ്ണകുമാര്‍. ഒരു പ്രമുഖ വിനോദ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം കൃഷ്ണകുമാര്‍ പറഞ്ഞത്.

ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാന്‍ പിന്തുണയ്ക്കുന്നു. ഇതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് ഇത്രയും അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ല.

ഇന്നായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന്‍ ആ ഡയലോഗുകള്‍ പറയാന്‍ തയ്യാറാകുമായിരുന്നില്ല; സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി അശ്വതി ശ്രീകാന്ത്

അറുപത് കൊല്ലത്തോളം കോണ്‍ഗ്രസ് ആണ് ഇന്ത്യ ഭരിച്ചത്. തുടര്‍ന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയില്‍ മുഴുവന്‍ മാറ്റങ്ങള്‍ ആയിരുന്നു സംഭവിച്ചത്. കമ്മ്യൂണിസ്റ് പാര്‍ട്ടിയിലെയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെയും നേതാക്കളുമായി എനിക്ക് നല്ല ബന്ധമാണ് ഉള്ളത്.

രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്പോള്‍ അതില്‍ സുഖം കിട്ടുന്നവര്‍ക്കു കിട്ടിക്കോട്ടെ. കാരണം നെഗറ്റിവ് ആയി കാര്യങ്ങളെ കാണുന്നവര്‍ക്കു നെഗറ്റീവ് ആയ അനുഭവങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹം പറഞ്ഞു.