ബഹ്റൈനില്‍ കോവിഡ് ബാധിച്ച്‌ സ്വദേശി വനിത മരിച്ചു.മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ചു രാജ്യത്തു മരിച്ചവരുടെ എണ്ണം 353 ആയി.

നിലവില്‍ 2417 പേര്‍ ചികിത്സയിലുണ്ട്. 12 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 91,213 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.