ആലപ്പുഴ: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും ഉദ്യോഗസ്ഥര്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് സന്ദര്‍ശനം നടത്തും.

നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിലവില്‍ കേന്ദ്രസംഘം ജില്ലകള്‍ സന്ദര്‍ശിക്കുന്നത്, പക്ഷിപ്പനിക്ക് കാരണമായ H5N 8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ്.

കേരളത്തിന് പുറമെ രാജസ്ഥാന്‍ , ഹിമാചല്‍, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട്. എട്ട് സംസ്ഥാനങ്ങളിലായി പനി പടരുന്ന 12 പ്രധാന സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.