കോ​ട്ട​യം: ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വി​സു​ക​ളി​ലെ​ല്ലാം ക്രൂ ​ചേ​ഞ്ച്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക അ​സാ​ധ്യ​മെ​ന്ന്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി. ഡ്രൈ​വ​ര്‍​മാ​രു​ടെ​യും ക​ണ്ട​ക്​​ട​ര്‍​മാ​രു​ടെ​യും ജോ​ലി സ​മ​യം എ​ട്ടു​മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്താ​ന്‍ സാ​​ങ്കേ​തി​ക ബു​ദ്ധി​മു​ട്ട്​ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്​​ട​ര്‍ സം​വി​ധാ​നം ത​ന്നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും​ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി തീ​രു​മാ​നി​ച്ചു.

ഇ​തി​നാ​യി ഏ​തൊ​ക്കെ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വി​സു​ക​ളി​ല്‍ ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്​​ട​ര്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ വി​ശ​ദ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കാ​ന്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ര്‍ യൂ​നി​റ്റ്​ ഓ​ഫി​സ​ര്‍​മാ​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി. ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വി​സു​ക​ളി​ലെ​ല്ലം ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്​​ട​ര്‍ സം​വി​ധാ​നം മ​തി​യെ​ന്നാ​ണ്​ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം.

തു​ട​ര്‍​ച്ച​യാ​യ ജോ​ലി അ​പ​ക​ടം വ​രു​ത്തി​വെ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ​ട്ടു​മ​ണി​ക്കൂ​ര്‍ ജോ​ലി സ​മ​യം ന​ട​പ്പാ​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍, ജീ​വ​ന​ക്കാ​രു​ടെ കു​റ​വും വി​ശ്ര​മ​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത​തും യൂ​നി​യ​നു​ക​ളു​ടെ എ​തി​ര്‍​പ്പും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്​​ട​ര്‍ സം​വി​ധാ​നം വ്യ​പ​ക​മാ​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത​േ​ത്ര.

പ്ര​ധാ​ന ഡി​പ്പോ​ക​ളി​ല്‍​നി​ന്നു​ള്ള ബം​ഗ​ളൂ​രു-​മൈ​സൂ​രു സ​ര്‍​വി​സു​ക​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള മ​ല​ബാ​ര്‍ സ​ര്‍​വി​സു​ക​ളി​ലും ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്, സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള തി​രു​വ​ന​ന്ത​പു​രം സ​ര്‍​വി​സു​ക​ളി​ലും ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്​​ട​ര്‍ സം​വി​ധാ​നം മ​തി​യെ​ന്നാ​ണ്​ നി​ര്‍​ദേ​ശം. ജ​നു​വ​രി 15 മു​ത​ല്‍ ഇ​ത്​ ന​ട​പ്പാ​ക്കാ​നാ​ണ്​ തീ​രു​മാ​നം.