കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഇ​രു​പ​തി​നാ​യി​രം ക​ട​ന്നു. ഇന്ന് 426 പേര്‍‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 424 പേ​ര്‍​ക്കും സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​ രോഗം ബാ​ധി​ച്ചു.

ഇ​തി​ല്‍ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മു​ണ്ട്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗി​ക​ളി​ല്‍ 189 പു​രു​ഷ​ന്‍​മാ​രും 184 സ്ത്രീ​ക​ളും 53 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 73 പേ​രു​ണ്ട്. 175 പേ​രാ​ണ് പു​തി​യ​താ​യി രോ​ഗ​മു​ക്തി നേ​ടി​യ​ത്.

ഇതുവരെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 20294 പേ​രി​ല്‍ 13064 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 7197 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം

കോ​ട്ട​യം-45

കു​റി​ച്ചി, ഈ​രാ​റ്റു​പേ​ട്ട-32

ച​ങ്ങ​നാ​ശേ​രി -26

അ​തി​രമ്പു​ഴ -19

പാ​യി​പ്പാ​ട്, മാ​ട​പ്പ​ള്ളി-17

അ​യ്മ​നം, വി​ജ​യ​പു​രം-15

ഏ​റ്റു​മാ​നൂ​ര്‍, ക​ങ്ങ​ഴ-12

കി​ട​ങ്ങൂ​ര്‍ -11

കാ​ഞ്ഞി​ര​പ്പ​ള്ളി -9

ക​ട​നാ​ട്, പ​ന​ച്ചി​ക്കാ​ട്, പാ​ലാ, വെ​ള്ളൂ​ര്‍, വെ​ച്ചൂ​ര്‍, മീ​ന​ച്ചി​ല്‍ -8

പാ​മ്പാ​ടി, ത​ല​യാ​ഴം, കു​മ​ര​കം, മൂ​ന്നി​ല​വ് -7

ടി​വി പു​രം, വൈ​ക്കം -6

മ​ര​ങ്ങാ​ട്ടു​പി​ള്ളി, നീ​ണ്ടൂ​ര്‍, തൃ​ക്കൊ​ടി​ത്താ​നം -5

കാ​ണ​ക്കാ​രി, വാ​ഴ​പ്പ​ള്ളി, ആ​ര്‍​പ്പൂ​ക്ക​ര, വാ​ക​ത്താ​നം, മ​ണ​ര്‍​കാ​ട് -4

പ​ള്ളി​ക്ക​ത്തോ​ട്, ക​ടു​ത്തു​രു​ത്തി, പൂ​ഞ്ഞാ​ര്‍ -3

മു​ള​ക്കു​ളം, ക​റു​ക​ച്ചാ​ല്‍, ഭ​ര​ണ​ങ്ങാ​നം, പാ​റ​ത്തോ​ട്, ക​ല്ല​റ, ചെ​മ്പ്‌, ഉ​ഴ​വൂ​ര്‍, മ​ണി​മ​ല -2

മാ​ഞ്ഞൂ​ര്‍, കൂ​ട്ടി​ക്ക​ല്‍, ചി​റ​ക്ക​ട​വ്, മ​റ​വ​ന്തു​രു​ത്ത്, വെ​ള്ളാ​വൂ​ര്‍, കൊ​ഴു​വ​നാ​ല്‍, നെ​ടും​കു​ന്നം, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, എ​രു​മേ​ലി, മീ​ന​ടം, വെ​ളി​യ​ന്നൂ​ര്‍, ക​രൂ​ര്‍,അ​ക​ല​ക്കു​ന്നം, കു​റ​വി​ല​ങ്ങാ​ട്, എ​ലി​ക്കു​ളം, മു​ത്തോ​ലി-1