അന്‍പത്തിയൊന്നാമതി രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്രമേളയുടെ ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകന്‍ പ്രിയദര്‍ശനും ജൂറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാബ്ലോ സെസര്‍ ചെയര്‍മാനായ ജൂറിയില്‍ പ്രിയദര്‍ശനക്കൂടാതെ പ്രസന്ന വിധാനേജ്, അബുബക്കര്‍ ഷാകി, റുബായത്ത് ഹൊസൈന്‍ എന്നിവരാണുള്ളത്‌.

അര്‍ജന്റീനിയന്‍ ചലച്ചിത്രകാരനായ പാബ്ലോ സെസര്‍ നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങള്‍ സൃഷ്‌ടിച്ചിട്ടുള്ള വ്യക്തിയാണ്. ശ്രീലങ്കന്‍ ചലച്ചിത്രകാരനാണ്‌ പ്രസന്ന വിധാനേജ്. ശ്രീലങ്കന്‍ സിനിമയുടെ മൂന്നാം തലമുറക്കാരില്‍ മുന്‍ഗാമികളില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ഈജിപ്ഷ്യന്‍-ഓസ്ട്രിയന്‍ എഴുത്തുകാരനും സംവിധായകനുമാണ് അബുബക്കര്‍ ഷാകി റുബായത്ത് ഹൊസൈന്‍ ബംഗ്ലാദേശ് ചലച്ചിത്ര സംവിധായികയും, എഴുത്തുകാരിയും, നിര്‍മ്മാതാവുമാണ്. –

സംവിധായകനും, തിരക്കഥാകൃത്തും, നിര്‍മ്മാതാവുമാണ് പ്രിയദര്‍ശന്‍. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 95 ലധികം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.