കൊവിഡ് വാക്സിന് വിതരണത്തിന്റെ തീയ്യതി ഉടന്‍ പ്രഖ്യാപിക്കും.ഈ ആഴ്ച തന്നെ കേന്ദ്ര സര്‍ക്കാര്‍ വിതരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് വിതരണം ചെയ്യുക.
അതേസമയം രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ തള്ളി കോവാക്സിന് വികസിപ്പിച്ച ഭാരത് ബയോടെക്ക്. ഇന്ത്യന്‍ കമ്ബനികളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കുമുള്ള പ്രവണതയാണ് വിമര്‍ശങ്ങള്‍ക്ക് പിന്നിലെന്ന് ഭാരത് ബയോടെക്ക് മേധാവി ഡോ.കൃഷ്ണ എല്ല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ നിബന്ധനകള്‍ പ്രകാരമാണ് അനുമതി ലഭിച്ചത്. സിഡിഎസ്സിഒയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2019 ല്‍ പുറത്തുവന്നതാണ്. സുരക്ഷിതമാകണം ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ലഭ്യമാകണം എന്നീ നിബന്ധനകള്‍ പാലിച്ചാല്‍ വാക്സിന് അനുമതി നല്‍കാമെന്നാണ് മാര്‍ഗനിര്‍ദ്ദേശം.- കൃഷ്ണ എല്ല പറയുന്നു.