തിരുവനന്തപുരം: ഡോളര്‍ കടത്ത്​ കേസില്‍ നിയമസഭാ സ്​പീക്കര്‍ പി. ശ്രീരാമകൃഷ്​ണന്‍റെ അസി. പ്രൈവറ്റ്​ സെക്രട്ടറി കെ. അയ്യപ്പനെ ഇന്ന് കസ്റ്റംസ്​ ചോദ്യം ചെയ്യും. അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന്​ രാവിലെ 10ന്​​ കൊച്ചിയിലെ കസ്​റ്റംസ്​ ഒാഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്‍റെ നടപടി. ഡോളര്‍ കടത്ത്​ കേസില്‍ സ്​പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്​റ്റംസിനിന്​ ലഭിച്ചിട്ടുണ്ട്​. അതിനിടെയാണ്​ പ്രൈവറ്റ്​ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്​.

സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ അസി. പ്രോ​േട്ടാകോള്‍ ഒാഫിസര്‍ എം.എസ്. ഹരികൃഷ്​ണനും ഇന്ന്​ ​േചാദ്യം ചെയ്യലിന്​ ഹാജരാകാന്‍ കസ്​റ്റംസ്​ നോട്ടീസ്​ നല്‍കിയിട്ടുണ്ട്​.

പ്രതികളുടെ റിമാന്‍ഡില്‍ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് സ്വപ്ന സുരേഷിനെയും സരിത്തിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒാണ്‍ലൈന്‍ വഴി കോടതി നടപടികള്‍ പൂര്‍ത്തിയാക്കും.