ചൈനയിലെ പ്രമുഖ കമ്പനിയായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്ന് വാര്‍ത്ത. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് മായും അദ്ദേഹത്തിന്‍്റെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പും നിയന്ത്രണത്തിലാണ്. ഇതിനു പിന്നാലെയാണ് ജാക്ക് മായെ കാണ്‍മാനില്ല എന്ന വാര്‍ത്ത പുറത്ത് വന്നത്.

തന്‍്റെ സ്വന്തം ടാലന്‍്റ് ഷോ ആയ ആഫ്രിക്കാസ് ബിസിനസ് ഹീറോയുടെ അവസാന എപ്പിസോഡിലും അദ്ദേഹം പങ്കെടുത്തില്ല. ആഫ്രിക്കയിലെ മികച്ച സംരംഭകരെ കണ്ടെത്താന്‍ നടത്തിയ ഷോയുടെ അവസാന എപ്പിസോഡ് നവംബറിലായിരുന്നു. ഈ എപ്പിസോഡില്‍ ആലിബാബ എക്സിക്യൂട്ടിവ് ആണ് അദ്ദേഹത്തിനു പകരം എത്തിയത്. കഴിഞ്ഞ മാസം ആലിബാബ ഗ്രൂപ്പിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരുന്നു.