ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​തു​വ​രെ 38 പേ​രി​ല്‍ ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. യു​കെ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സ് ജ​നു​വ​രി ആ​റു​മു​ത​ല്‍ പു​നഃ​രാ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍​നി​ന്ന് യു​കെ​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ ജ​നു​വ​രി ആ​റി​ന് ആ​രം​ഭി​ക്കും. എ​ന്നാ​ല്‍ യു​കെ​യി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ ജ​നു​വ​രി എ​ട്ടി​നേ ആ​രം​ഭി​ക്കു​ക​യു​ള്ളൂ. ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് യു​കെ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ത്യ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​ത്.